പഴമയുള്ള ഒരു പുതിയ കാര്യം ആണ് ഇന്ന് എനിക്ക് നിങ്ങളോട് പറയാന്‍ ഉള്ളത്. പണ്ടത്തെ മുത്തശ്ശിമാര്‍ തലയില്‍ തേക്കാന്‍ ഉപയോഗിച്ചിരുന്നതാണ് "വെന്ത വെളിച്ചെണ്ണ". തേങ്ങാപ്പാല്‍ ചൂടാക്കി വറ്റിച്ചു കഴിഞ്ഞാല്‍ ആണ് ഇത് കിട്ടുക. ഇംഗ്ലീഷില്‍ ഇതിനെ "virgin coconut oil" എന്ന് വിളിക്കും.
"virgin coconut oil " എന്ന പേരില്‍ പല കമ്പനികളും ഇത് വില്ക്കുന്നുണ്ട്. മുടി തഴച്ചു വളരാനും, താരന്‍ മുതലായ പ്രശ്നങ്ങള്‍ ഒഴിവാക്കാനും വളരെ ഉത്തമവും പ്രകൃതിക്ക് ഇണങ്ങിയതും ആയ ഒരു ഔഷധവും ആണ് ഇത്. ടീവിയില്‍ ഈയിടെ ഇത് ഉണ്ടാക്കുന്ന വിധം കാണിച്ചു. അത് കണ്ടപ്പോ ഒരു രസം തോന്നി. ഇത് കടയില്‍ നിന്ന് മേടിച്ചിട്ടുണ്ട് ഒരിക്കല്‍. ഇത് കണ്ടപ്പോ വീട്ടില്‍ ഉണ്ടാക്കിയാലോ എന്നായി ആലോചന ;)
ഒരു തേങ്ങ എടുത്തു പൊതിക്കാന്‍ നോക്കി. ചെയ്തു ശീലം ഇല്ലാത്തതിനെ ബുദ്ധിമുട്ട് അപ്പൊ എനിക്ക് മനസിലായി :( ഇത്തിരി പണിപ്പെട്ടിട്ടായാലും തേങ്ങ പോതിച്ചു. അതിനു ശേഷം തേങ്ങ ഉടച്ചു ചിരകാന്‍ തുടങ്ങി. അധ്വാനശീലം അധികം ഇല്ലാത് കൊണ്ട് വിയര്‍ത്തു കുളിച്ചു. പക്ഷെ നല്ലൊരു സുഖം തോന്നി മനസ്സില്‍. അതിനു ശേഷം ചിരകിയത് പിഴിഞ്ഞ് പാല്‍ എടുത്തു ചൂടാക്കാന്‍ വെച്ച്. ഇത്തിരി സമയം എടുക്കുന്ന ജോലി ആണിത്. തേങ്ങാപ്പാല്‍ തിളച്ചു കുറയെ നേരം കഴിഞ്ഞാല്‍ തവിട്ടു നിറത്തില്‍ ഒരു കൂട്ടം അടിയും പാത്രത്തില്‍. കൂട്ടത്തില്‍ നല്ല എണ്ണയും കാണാന്‍ ആകും നമുക്ക്. നല്ല മണം ആണിതിന്.
ഇതില്‍ നിന്ന് എണ്ണ മാത്രം വേറൊരു പാത്രത്തിലേക്ക് മാറ്റി, ദിവസവും ഉപയോഗിക്കാവുന്നതാണ്.
ഈ തിരക്ക് പിടിച്ച ജീവിതത്തില്‍ എന്നാ തേച്ചു കുളിക്കാന്‍ പോയിട്ട് ഒരു കാക്കക്കുളി പാസ് ആക്കാന്‍ തന്നെ എല്ലാര്‍ക്കും സമയം കിട്ടാറുണ്ടോ എന്ന് സംശയം ആണ്. വെന്ത വെളിച്ചെണ്ണ തേച്ചു കുളി, ദേഹം മുഴുവന്‍ തേച്ചു കുളി, ഈന്ജ/രാമച്ചം തെക്കുക, ഇതൊക്കെ എല്ലാ വീടുകളിലും പണ്ടുണ്ടായിരുന്നു. ശരീരത്തിന് ഇത്രയും സുഘവും, ഉന്മേഷവും തരുന്ന വേറൊന്നില്ല. ഇന്നത്തെ തലമുറയ്ക്ക് ഇത് വല്ലതും അറിയാമോ ? കേരളത്തില്‍ പണ്ട് നമ്മുടെ മുത്തശ്ശിമാര്‍ ഉണ്ടാക്കിക്കൊണ്ടിരുന്ന അതേ സാധനങ്ങള്‍ നമ്മള്‍ ഇപ്പോള്‍ കൂടിയ വില കൊടുത്തു, കടയില്‍ നിന്ന്, മായം കലര്‍ന്ന രൂപത്തില്‍ മേടിക്കുന്നു. ഒരു കണക്കിന് ഈ കാലത്ത് ഇതേ നടക്കൂ.. ആര്‍ക്കാ ഇതൊക്കെ ഉണ്ടാക്കാന്‍ നേരം ?
പക്ഷെ ദിവസേന ഉപയോഗിക്കാന്‍ വേണ്ടി വീട്ടില്‍ ഇത് ഉണ്ടാക്കുക അത്ര എളുപ്പം അല്ല. ശ്രമകരം മാത്രമല്ല, ഗ്യാസ് കുറയെ പോകും. അതിനാല്‍ കടയില്‍ നിന്നെങ്ങിലും ഇത് വാങ്ങി ഉപയോഗിച്ച് നോക്കുക ഇത് വായിക്കുന്നവര്‍. ഒരാള്‍ക്ക് എങ്കിലും ഇതിന്റെ ഗുണഗണങ്ങള്‍ മനസിലാക്കിക്കൊടുക്കാന്‍ സാധിച്ചുവേന്ഗില്‍ എന്റെ ഈ പോസ്റ്റ് വിജയിച്ചു.
നോട്ട്: തൃപ്പൂണിതുറ പൂര്നത്രയീശന്റെ ക്ഷേത്രത്തിന്റെ അടുത്ത്, ഭാരത് കഫെ എന്നാ ഹോട്ടലില്‍ ഇത് ലഭിക്കും. വൈറ്റിലയ്ക്കടുത്ത്, തൃപ്പൂണിതുറ ഭാഗത്തേക്കുള്ള ബസ് സ്റൊപ്പിന്റെ അടുത്ത് ഒരു മില്ലിലും ഇത് കിട്ടുമെന്ന് കേട്ടു. നോക്കട്ടെ.