തൃക്കൂര്‍ മഹാദേവ ക്ഷേത്രം, തൃശൂര്‍ ജില്ലയില്‍, ഒള്ളൂരിനു അടുത്ത് സ്ഥിതി ചെയ്യുന്നു.
ഈ ക്ഷേത്രത്തില്‍ ഞാന്‍ ആദ്യമായി പോയത് ഏതാണ്ട് 3 വര്ഷം മുമ്പാണ്. എന്റെ സുഹൃത്ത് സുജിത്തിന്റെ വീടിന്റെ അടുത്താണ് ഈ ക്ഷേത്രം.
ഇത്തിരി ഉയരത്തില്‍ ആണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കുറയെ പടികള്‍ കയറി വേണം മുകളില്‍ എത്താന്‍. നൂറിനു മേലെ ! താഴെ ഒരു ഭഗവതി ക്ഷേത്രം ഉണ്ട്. അവിടത്തെ ആല്‍ത്തറ കാണാന്‍ നല്ല ഭംഗി ആണ്. ഈ ക്ഷേത്രത്തിന്റെ പിറകില്‍ കൂടി ഒരു പുഴ ഒഴുകുന്നുണ്ട്. ഒരിക്കല്‍ അവിടെ പോകുമ്പോള്‍ അവിടെ കുളിക്കാന്‍ പോകാം എന്ന് ജിത്തു മോന്‍ പറഞ്ഞിട്ടുണ്ട് ;)
പടികള്‍ കയറി മുകളില്‍ എത്തിയാല്‍ നമുക്ക് കാണാന്‍ സാധിക്കുക ഒരു ഗുഹ ക്ഷേത്രം ആണ്. അതെ, തൃക്കൂര്‍ മഹാദേവ ക്ഷേത്രം കേരളത്തിലെ ചുരുക്കം ചില ഗുഹാക്ഷേത്രങ്ങളില്‍ ഒന്നാണ്.
8-ആം നൂറ്റാണ്ടില്‍ പണിതതാണ് ഈ ക്ഷേത്രം എന്ന് പറയപ്പെടുന്നു.
പാറ തുറന്നു ഉണ്ടാക്കിയ പോലെ. ഈ പാറയില്‍ കേറിയാല്‍ ഏതാണ്ട് ശ്രീകോവിലിന്റെ മുകളില്‍ ആയി എത്താം. അവിടെ ഒരു ഉറവ ഉണ്ട്. കഠിനം ആയ വേനലില്‍ പോലും ഇത് വറ്റാറില്ല എന്നാണത്രേ പറയപ്പെടുന്നത്.
മുകളില്‍ നിന്ന് നോക്കിയാല്‍ തൃശൂര്‍ മുഴുവന്‍ കാണാം നമുക്ക്. തൃശൂര്‍ സന്ദര്‍ശിക്കുന്നവര്‍ ഇവിടെയും കൂടി പോകുക. നല്ലൊരു അനുഭവം ആയിരിക്കും നിങ്ങള്ക്ക്.



Really feel proud that friends in our circle are promoting these things.
ReplyDeleteAlso nice that we could enjoy these divine feelings.
Ezhuthuyirikkunnathum valare nannaayittundu, kurachu koodi aavamayirunnu, like
How to reach Thrikkur, from Thrissur town.
But the attempt is good, I'm jealous that you put this post in your blog.
Chumma, no differnece if itz ur or mine.
Enthaayalum ninakku njaan ente thrikkur pathichu tharaanonnum pokunnilla. J
Keep writing...